Tuesday, 24 May 2011
ഒറ്റക്കാലന്‍ മദനിയണ്ണന്‍ ചത്തേ…
ലോകത്തിലെ ഏറ്റവും മുന്തിയ സാംസ്കാരിക സംഘടന (ആര്‍.എസ്.എസ്.) ഗുരുവായൂരിലെ ഉണ്ണിക്കണ്ണനെപ്പോലെ പോറ്റി പരിരക്ഷിക്കുന്ന ഭാരതത്തിലെ മതേതരത്തിന്റെ നെഞ്ചത്ത് മൊഴിബോംബുവിളയിച്ച് മോഡിബോംബുകൊയ്ത ഒറ്റക്കാലന്‍ ജിഹാദി കാക്ക അങ്ങനെ ചരിഞ്ഞു. ചത്തു.
പരന്തൂ... ‘ചത്തു‘ എന്ന വാക്ക് സാങ്കേതികമായി ശരിയല്ലെങ്കിലും ഇങ്ങനെ നിയമം നിയമത്തിന്റെ കാവി വഴിയിലൂടെ നാണമില്ലാതെ ഉടുതുണിപൊക്കി ഇഴഞ്ഞു നീങ്ങുകയാണെങ്കില്‍ അയാള്‍ ചത്തു എന്ന് ഇച്ചിരി നേരത്തെതന്നെ പറയുന്നതാകും നീതി. അങ്ങകലെ, ജിഹാദിന്റെ ഇന്ദ്രപ്രസ്ഥത്തില്‍ ഒറ്റത്തോക്കന്‍ തോറബോറവെല്ല്യുപ്പയും, ഒറ്റക്കണ്ണന്‍ താടിതൊഗാഡിയാജിയും വീരചരമം പ്രാപിച്ചു കഴിഞ്ഞു. അങ്ങനെയെങ്കില്‍ ബൈ ദി ബൈ, ഇയാള്‍ക്കു ചത്തുതുലയാന്‍ ഇതു തന്നെയാണു ശുഭമുഹൂര്‍ത്തം എന്ന് നരാധമന്‍ വിധിച്ചു കഴിഞ്ഞു. നരാധമന്റെ വിധി ഒരു മൂന്നുമൂന്നരയാണേ. ഇന്‍കൌണ്ടറില്‍ അഥവാ വെടിവെച്ച് താടിക്കാരെ കൊന്നുതള്ളിക്കളിയ്ക്കുന്നതിന് എതിര്‍വായില്ല. ഒരൊലക്കതെഹല്‍ക്കയുമില്ല..
ഒരു ദേഷസ്നേഹസംവാദം:
“ഹായ്..നല്ല രുചി… ഇതൊരു മുന്തിയ ജിഹാദിയുടെ ഇറച്ചിയാണല്ലോ..“
“തന്നെ, തന്നെ… ഞാനിതു വരെ ഇത്രയും ടേയ്സ്റ്റുള്ള ഇറച്ചി കഴിച്ചിട്ടില്ല.”
“ആരുടെ മാംസമാണിത്?”
“ഇത് നമ്മുടെ ഒറ്റക്കാലന്‍ തീവ്രവാദിയുടെ.. ഉലകഭീകരന്മാരുടെ ഉപ്പാപ്പയുടെ..മനസ്സിലായില്ലെ? ലോഹപുരുഷനും, അഹിംസാവിശ്വാസത്തില്‍ ഗാന്ധിജിയേക്കാള്‍ ഒരു പണത്തൂക്കം മുന്നിട്ടു നില്‍ക്കുന്നവനും, എല്ലാ മതസ്ഥര്‍ക്കും നല്ലതുമാത്രം വരുവാന്‍ അഹൊരാത്രം പീഡിതസമരങ്ങള്‍ നടത്തുന്നവനുമായ നമ്മുടെ ഭഗവാന്റെ നെഞ്ചിലേക്ക് ബോംബെറിയാന്‍ ശ്രമിച്ച ആ കൊക്കൊടും തീവ്രവാദിയുടെ… ഭാരതവിശുദ്ധഭൂവിലും, എന്തിന് ഈ ഭൂഗോളത്തില്‍ തന്നെയും ഇതുവരെ പൊട്ടിയ എല്ലാ സ്ഫോടനങ്ങളുടേയും ശില്പിയായ…“
“ഓ..മതി.മതി.. മനസ്സിലായി. കാത്തിരിക്കുകയായിരുന്നു..എത്ര നാളായി നോമ്പു നോല്‍ക്കുന്നു ഈ ഇറച്ചി സദ്യക്കുവേണ്ടി. അങ്ങനെ അവസാനം രുചിയറിഞ്ഞു.. എന്തൊരു രുചിയാണിതിനെന്റെയീശ്വരാ..ശരീരം മുഴുവന്‍ പ്രമേഹമധുരമായിരുന്നതുകൊണ്ടാകാം.. എത്രയും പെട്ടെന്ന് ഒരു വലിയ പൊതിപൊതിയു.. അഭിവൃദ്ധിയുടെ പാടലീപുത്രയിലേയ്ക്കയയ്ക്കാനാണ്. നമ്മുടെ എല്ലാമായ സല്‍ഗുരുവും ഇതിനായി വിശന്ന് കാത്തിരിക്കുന്നുണ്ടല്ലോ അവിടെ..”
“ശരി”
“അങ്ങനെ അയാള്‍ കഴിഞ്ഞു.. ഇനി ആരാണ്?”
“ഈ ചാനലില്‍ ഏതാണീ പാമ്പ്? ഹി..ഹീ..താമരയെ പാമ്പുചുറ്റിയപോലെ”
“ഇതല്ലെ നമ്മുടെ നിലമ്പൂരുള്ള ആര്യവൈദ്യന്‍..ഇപ്പോള്‍ കരണ്ടു കട്ടുതിന്നുന്ന തന്ത്രിയോ, മന്ത്രിയോ ആണ്.. ലോകം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ മതേതരബുദ്ധിജീവി..ഫുള്ടെം ‘അന്തിക്രിസ്തു‘”
“ആ.. മനസ്സിലായി.. അടുത്ത ഇര നമുക്കിവനെയങ്ങാക്കിയാലൊ? അല്ല പിന്നെ.. നമുക്കു പറ്റിയ കിടിലന്‍ പേരാണ് ഈ പന്നിയുടെ. പോരാത്തതിന് സത്യപ്രതിജ്ഞയില്‍ അല്പം ജിഹാദിത്തവുമുണ്ടായിരുന്നു.”
“നോക്ക നോക്കാം..ശ്രമിക്കാം.” “നമ്മള്‍ ശ്രമിച്ചാല്‍ നടക്കാത്തതില്ലല്ലോ”
“നമ്മളല്ലെ ഇവരുടെയൊക്കെ ആയുസ്സു കുറിക്കുന്നവര്‍”
“യെസ്.. ദേര്‍ വി ഗൊ”
“തന്നെ, തന്നെ… ഞാനിതു വരെ ഇത്രയും ടേയ്സ്റ്റുള്ള ഇറച്ചി കഴിച്ചിട്ടില്ല.”
“ആരുടെ മാംസമാണിത്?”
“ഇത് നമ്മുടെ ഒറ്റക്കാലന്‍ തീവ്രവാദിയുടെ.. ഉലകഭീകരന്മാരുടെ ഉപ്പാപ്പയുടെ..മനസ്സിലായില്ലെ? ലോഹപുരുഷനും, അഹിംസാവിശ്വാസത്തില്‍ ഗാന്ധിജിയേക്കാള്‍ ഒരു പണത്തൂക്കം മുന്നിട്ടു നില്‍ക്കുന്നവനും, എല്ലാ മതസ്ഥര്‍ക്കും നല്ലതുമാത്രം വരുവാന്‍ അഹൊരാത്രം പീഡിതസമരങ്ങള്‍ നടത്തുന്നവനുമായ നമ്മുടെ ഭഗവാന്റെ നെഞ്ചിലേക്ക് ബോംബെറിയാന്‍ ശ്രമിച്ച ആ കൊക്കൊടും തീവ്രവാദിയുടെ… ഭാരതവിശുദ്ധഭൂവിലും, എന്തിന് ഈ ഭൂഗോളത്തില്‍ തന്നെയും ഇതുവരെ പൊട്ടിയ എല്ലാ സ്ഫോടനങ്ങളുടേയും ശില്പിയായ…“
“ഓ..മതി.മതി.. മനസ്സിലായി. കാത്തിരിക്കുകയായിരുന്നു..എത്ര നാളായി നോമ്പു നോല്‍ക്കുന്നു ഈ ഇറച്ചി സദ്യക്കുവേണ്ടി. അങ്ങനെ അവസാനം രുചിയറിഞ്ഞു.. എന്തൊരു രുചിയാണിതിനെന്റെയീശ്വരാ..ശരീരം മുഴുവന്‍ പ്രമേഹമധുരമായിരുന്നതുകൊണ്ടാകാം.. എത്രയും പെട്ടെന്ന് ഒരു വലിയ പൊതിപൊതിയു.. അഭിവൃദ്ധിയുടെ പാടലീപുത്രയിലേയ്ക്കയയ്ക്കാനാണ്. നമ്മുടെ എല്ലാമായ സല്‍ഗുരുവും ഇതിനായി വിശന്ന് കാത്തിരിക്കുന്നുണ്ടല്ലോ അവിടെ..”
“ശരി”
“അങ്ങനെ അയാള്‍ കഴിഞ്ഞു.. ഇനി ആരാണ്?”
“ഈ ചാനലില്‍ ഏതാണീ പാമ്പ്? ഹി..ഹീ..താമരയെ പാമ്പുചുറ്റിയപോലെ”
“ഇതല്ലെ നമ്മുടെ നിലമ്പൂരുള്ള ആര്യവൈദ്യന്‍..ഇപ്പോള്‍ കരണ്ടു കട്ടുതിന്നുന്ന തന്ത്രിയോ, മന്ത്രിയോ ആണ്.. ലോകം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ മതേതരബുദ്ധിജീവി..ഫുള്ടെം ‘അന്തിക്രിസ്തു‘”
“ആ.. മനസ്സിലായി.. അടുത്ത ഇര നമുക്കിവനെയങ്ങാക്കിയാലൊ? അല്ല പിന്നെ.. നമുക്കു പറ്റിയ കിടിലന്‍ പേരാണ് ഈ പന്നിയുടെ. പോരാത്തതിന് സത്യപ്രതിജ്ഞയില്‍ അല്പം ജിഹാദിത്തവുമുണ്ടായിരുന്നു.”
“നോക്ക നോക്കാം..ശ്രമിക്കാം.” “നമ്മള്‍ ശ്രമിച്ചാല്‍ നടക്കാത്തതില്ലല്ലോ”
“നമ്മളല്ലെ ഇവരുടെയൊക്കെ ആയുസ്സു കുറിക്കുന്നവര്‍”
“യെസ്.. ദേര്‍ വി ഗൊ”
-------------------------------------------------------------------
pinവിളി:
ഞാന്‍ ആര്‍ഷഭാരതത്തിന്റെ ജന്മികളിലൊരാളാണ്. അതുകൊണ്ടു തന്നെ എനിക്കെന്തുമെഴുതാം. എന്തും ചെയ്യാം. എന്റെ ഗുരുക്കന്മാരായ തൊഗുവണ്ണനെയും, രതികല റ്റീച്ചറെയും പോലെ. (മുണ്ടരുത്. മുണ്ടിയാല്‍ മുള്ളുന്ന മുക്കാലും മുറിക്കും)
Wednesday, 18 May 2011
കള്ളന്‍മാരുടെ കൂട്ടയടി ഭരണം തുടങ്ങി...
ഒരു കൂട്ടം കാട്ടുക്കള്ളന്മാര്‍ക്ക് 6 വിലപ്പെട്ട മാസങ്ങള്‍, ഭയങ്കര പ്രബുദ്ധരെന്നു സ്വയം വൃജിംഭിതരായി അവകാശപ്പെടുന്നവര്‍ നിവൃത്തിക്കേടുദാനത്തിലൂടെ പിശുക്കി പതിച്ചു നല്‍കിയിരിക്കുന്നതോര്‍ക്കുമ്പോള്‍ കരച്ചിലല്ല വരുന്നത്…ഓക്കാനമാണ്. നല്ലൊരു കിടിലന്‍ ഓക്കാനം.
കള്ളന്മാര്‍ മാത്രമല്ല, തീട്ടംകണ്ട ചില പന്നികളെപ്പോലെ ആര്‍ത്തിപണ്ടാരങ്ങളുമായ ഈ കൂട്ടത്തിലെ ആദ്യബാച്ച്, ജനങ്ങളെ മുഴുവന്‍ ‘സേവിച്ചുകളയും’ എന്ന് ദൈവത്തിന്റെ പേരിലും, ചെകുത്താന്റെ പേരിലും ഇന്ന് പ്രതിജ്ഞ ചെയ്യുന്നതു കണ്ടപ്പോള്‍ രോമം മാത്രമല്ലെന്റെ കോയാ, അതിനുള്ളിലുള്ള ചിലതും എഴുന്നേറ്റുനിന്നു നൃത്തമാടി. സത്യപ്രതിജ്ഞ ചെയ്യേണ്ട അടുത്ത കൂട്ടം തലസ്ഥാന നഗരിയില്‍ കഴുകന്മാരെപ്പോലെ വട്ടമിട്ടു പറക്കുന്നുണ്ടത്രെ, ഇരകളുടെ രുചിയറിയാന്‍.
പ്രിയപ്പെട്ട മലയാളികളെ നിങ്ങളുടെ ആന്തരായവങ്ങളെയെല്ലാം ഇനി സുരക്ഷിതമായി സൂക്ഷിക്കുക. അതുമാത്രമേ നിങ്ങള്‍ക്കു സ്വന്തമായുള്ളു. സ്വന്തം സുരക്ഷയ്ക്കുവേണ്ടി ഒന്നുരണ്ട് കരിമ്പൂച്ചകളുടെ സേവനവും തേടാവുന്നതാണ്. കരളും, കിഡ്നിയും, നെയ്യുമുറ്റി പാതിയും കേടായ ഹൃദയവും, തലച്ചോറും അല്ലെങ്കില്‍ ഇവര്‍ അടിച്ചുമാറ്റി വല്ല ഇറ്റലിയിലും കൊണ്ടുപോയി വിറ്റ് പുട്ടടിക്കും... അമ്മപെങ്ങമ്മാരെ നിങ്ങളുടെ ലൈംഗീകാവയങ്ങളെല്ലാം ഇനി ചൈനീസ് പൂട്ടിട്ട് ഭദ്രമായി ബന്ധവസ്ഥാക്കുക. അല്ലെങ്കില്‍ എന്താണുണ്ടാവുകയെന്ന് ഞാന്‍ പറയേണ്ടല്ലോ!
സംഗതി 6 മാസം പോലും (അത്ര തന്നെയുണ്ടാകുമോയെന്ന് പാലായിലെ ഒരു ടബ്ബറ് മരത്തിനും ഉറപ്പില്ല) ഈ വൃത്തിക്കെട്ട ഭരണപരാക്രമണം സഹിക്കേണ്ടി വരില്ലെങ്കിലും, ഒരു ദിവസമെങ്കില്‍ ഒരുദിവസം ഈ പൊ----മക്കളാല്‍ ഭരിക്കപ്പെട്ട് മരിക്കേണ്ടി വരുമല്ലോയെന്നോര്‍ത്ത് ഞാന്‍, സര്‍വ്വംസഹനായ കാന്ധിയനും സര്‍വോപരി ഫാവി എക്സൈസു മന്ത്രിപുംഗവനാകേണ്ടവനുമായ ശ്രീമാന്‍ അച്യുതന്റെ കള്ളുകടയില്‍നിന്നും ഒരു കലം കള്ളച്ചാരയമടിച്ച് വാളുവെച്ച് മിനിമം 10 ദിവസത്തേയ്ക്ക് മതിമറന്നുറങ്ങാന്‍ പോവുകയാണ്.
ഈ കള്ളച്ചാരായത്തില്‍ വിഷം കുറവാണെങ്കില്‍, ഏതെങ്കിലും ഓടയില്‍കിടന്ന് പിടഞ്ഞ് ചത്തില്ലെങ്കില്‍ നമ്മുടെ കാന്ധിയന്റെ ഷാപ്പില്‍ വെച്ച് വീണ്ടും കാണാം. ജയ് ഹിന്ദ്..
---------------------------------------------------------------------------------------------
pinവിളി:
pinവിളി:
ഐസ്ക്രീം കാക്കാ കി ജയ്
ഇടമലയാര്‍പുള്ളാ കി ജയ്
മാണിചോര്‍ കി ജയ്
മുത്തുജാക്കോവിനു ജയ്
കിങ്ങിണിജോണോ, ശവിജോണോ എന്തോ! കി ജയ്
പിന്നെ ശ്രീമാന്‍ അച്യുതന്‍ കി ജയ് ജയ് ജയ് ജയ് ജയ് (സ്പെഷ്യലാ)
(ഉണ്ണിത്താനില്ലാത്തതുകൊണ്ട് ഒരു ഗുമ്മില്ലായ്മ ഫീല്‍ ചെയ്യുന്നുണ്ട്)
Monday, 25 April 2011
ടോ, പവാറേ, തന്റെ മാസപ്പടി ഞങ്ങള്‍ തരാം..
ടോ, മുസ്ലിപവാറേ, തനിക്കു കിട്ടുന്ന മാസപ്പടികോഴക്കായിയേക്കാള്‍ ഒരു നയാപൈസകൂടുതല്‍ ഞങ്ങള്‍ പാവങ്ങള്‍ ബക്കറ്റുപിരിവോ, വിരിപ്പുപിരിവോ, തെണ്ടിപിരിവോ നടത്തി ആര്‍ത്തിയുടെ പണ്ടാരമടങ്ങിയ ആ ചൊറിപ്പാദങ്ങളില്‍ സമര്‍പ്പിക്കാം. എന്നാലെങ്കിലും തനിക്കീ കാളക്കൂടന്‍അവതാരം ഭാരതത്തില്‍നിന്നും ഒന്നു കെട്ടുകെട്ടിക്കാമൊ?
കുഴപ്പമില്ലന്നേ. ഈ കാശ് താന്‍ പച്ചയ്ക്ക് അണ്ണാക്കിലേക്ക് കുത്തിതള്ളുമ്പോള്‍, ചിലപ്പോള്‍ ഇച്ചിരി രുചിവ്യത്യാസം അനുഭവപ്പെടും. താന്‍ ഫയപ്പെടേണ്ട. അത് ഞങ്ങളുടെ വിഷം കലര്‍ന്ന ചോരയുടെയും, കണ്ണിരിന്റെയും, ബീജത്തിന്റെയും പരിണാമം വന്ന തനതൂ രുചിയാണ്. തനിക്കിത് നക്കിതിന്ന് മതിമറന്ന് അര്‍മാദിച്ചു വാഴാം. ചോരയുടെ മണവും, സ്വാദും, അത്രയ്കും പഥ്യമാണല്ലൊ, മനുഷ്യത്വത്തിന് പണ്ടേ അയ്‌തം കല്പിച്ചിട്ടുള്ള തനിക്ക്..
തനിക്ക് എന്റോസള്‍ഫാന്‍ മുതലാളിചെറ്റകള്‍ തരുന്ന കുരിപ്പുപിടിച്ച നോട്ടുകെട്ടുകള്‍ കൊണ്ട്, വോട്ടും, വിയര്‍പ്പും തീട്ടുരം നല്‍കി തന്നെപ്പോലെയുള്ളവരെ അസംബ്ലിയിലേക്കും, പാര്‍ലമെന്റിലേക്കും പല്ലക്കിലെഴുന്നള്ളിച്ച അടിയാന്മാരായ ഞങ്ങളുടെ കര്‍മ്മവും, വര്‍ത്തമാനവും, ഭാവിയും, ഭാവിയുടെ ഭാവിയും കത്തിച്ചുകളയുമ്പോള്‍ ഒന്നോര്‍ക്കുക. നിന്റെ കാലവും ഒടുങ്ങാന്‍ പോകുന്നു.നിന്റെ കാലനും ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. നിന്റെ നാറുന്നആസനം താങ്ങുവാന്‍ ഒരുപിടി മണ്ണ് അതാ അവിടെ കണ്ണുകഴച്ച് കാത്തിരിക്കുന്നു.
യാതനകളുടെയും, ദുരിതങ്ങളുടെയും, നിലവിളീകളുടെയും നരകമാത്രകളില്‍ ഉരുകിയൊലിക്കുന്ന ഒരു ജനതയുടെമുഴുവന്‍ ശാപവും, താപവുമേറ്റ് അധികാരത്തിന്റെ ചില്ലുമേടയില്‍ ക്രിക്കറ്റുകളിക്കുന്ന തന്റെയൊക്കെ കുലംമുഴുവന്‍ നശിച്ചുനാറാണക്കല്ല്ലുകുത്താന്‍ പോവുകയാണ്. തന്റെ വളിച്ച ആ വളഞ്ഞ ചിരിപോലും ഈ ഭൂമുഖത്തുനിന്നും, എന്തിന് തന്റെ പിണ്ടംവെച്ചാരാധിക്കുന്നവരുടെ മനസ്സില്‍നിന്നു പോലും കരിഞ്ഞ് അപ്രത്യക്ഷമാകാന്‍ പോകുന്നു. തീര്‍ച്ച..
ഓര്‍ക്കുക, താനെങ്ങനെ താനായെന്ന്.
--------------------------------------------------------------------------------------------------
pinവിളി:
pinവിളി:
ക്രിക്കറ്റുപിച്ചുകളിലും, ജനാധിപത്യത്തിന്റെ അന്ധഃമായ അധികാരത്തിന്റെ അകത്തളങ്ങളിലും ഒരേസമയം ഒരേ കൊതിക്കെറുവേടെ ചവിട്ടുനാടകമാടുന്ന, കണ്‍കണ്ട ഒരു ചെകുത്താന്റെ ചീഞ്ഞ നെഞ്ചില്‍ ഞാനീ വാക്കുകള്‍ പച്ചകുത്തുന്നു.
Monday, 18 April 2011
ഉണ്ണിത്താന്‍ജിയുടെ ആസനം പറിച്ചെടുത്തവരോട്...
ഈ കാലഘട്ടം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഉല്‍കൃഷ്ടനായ, ഒരു കാന്ധിയനാരെന്നു ചോദിച്ചാല്‍ ദോഷൈകദൃക്കുകളായ മൂവര്‍ണ്ണചിന്തകര്‍പോലും ഒറ്റ നാക്കുകൊണ്ടുത്തരം പറയുന്ന പേരുകളിലൊന്നാണ് പൂജ്യനീയ പുണ്യശ്രീമാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ജിയുടേത്.
അതൊരു നേരാണ്. മുംബയിലെ ചുവന്നവഴികളിലൂടെ തലയും,കാലും പെരുത്ത് തലങ്ങും,വിലങ്ങും നടക്കുമ്പോള്‍ ദേഹത്തുമുട്ടുന്ന പേടിപ്പെടുത്തുന്ന ചൂടുപോലെയുള്ള ഒരു പെടപ്പന്‍ നേര്..
അതൊരു നേരാണ്. മുംബയിലെ ചുവന്നവഴികളിലൂടെ തലയും,കാലും പെരുത്ത് തലങ്ങും,വിലങ്ങും നടക്കുമ്പോള്‍ ദേഹത്തുമുട്ടുന്ന പേടിപ്പെടുത്തുന്ന ചൂടുപോലെയുള്ള ഒരു പെടപ്പന്‍ നേര്..
ഉണ്ണിത്താന്‍ജിയുടെ മഹത്തായ കാന്ധിയന്‍ ആദര്‍ശങ്ങളുടെ മുന്‍പില്‍ കാവിഗാന്ധിയനായ അണ്ണന്‍ ഹസാരെ മാത്രമല്ല സക്ഷാല്‍ ജൂനിയര്‍ലീഡര്‍ഗാന്ധി പോലും സിരസ്സു കുനിക്കുമെന്ന് പറയപ്പെടുന്നു. ആദര്‍ശത്തിന്റെ ആധുനിക അവതാരമായ ഈ മഹാനായ മനുഷ്യന് അതിന്റെ അഹങ്കാരം അല്പംപോലുമില്ലെന്നുള്ളത് അയാളുടെ മഹത്വം പിന്നെയും വര്‍ദ്ധിപ്പിക്കുന്നു .
മലയാളീകള്‍ക്ക് നെപ്പോളിയനെപ്പോലെയോ, ഒ.എം.ആറിനെപ്പോലെയോ, മാക്‍ഡവല്‍സിനെപ്പോലെയോ മനഃപാഠമായ ഈ സത്യം ഇപ്പോള്‍ എന്തിനിവിടെ പ്രതിഷ്ടിക്കുന്നുവെന്നു ചോദിച്ചാല്‍, അതിനിത്തിരി ചൊറിയുന്നൊരു കാര്യമുണ്ടെണുത്തരം. വളരെ വിശമവും, നിരാശയും നിറഞ്ഞ ഒരു കാര്യം.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ജിയെ കാണ്മാനില്ല. പറിച്ചെടുത്ത കീറിയ ഉടുമുണ്ടുപോലെ ആര്‍ക്കും വേണ്ടാതായ അയാളെ ഒന്നുകാണുവാന്‍ ഞങ്ങള്‍, ആരാധകര്‍ കാത്തിരിക്കുകയാണ്.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ജിയെ കാണ്മാനില്ല. പറിച്ചെടുത്ത കീറിയ ഉടുമുണ്ടുപോലെ ആര്‍ക്കും വേണ്ടാതായ അയാളെ ഒന്നുകാണുവാന്‍ ഞങ്ങള്‍, ആരാധകര്‍ കാത്തിരിക്കുകയാണ്.
ഇലക്ഷന്റെ ചാക്കിട്ടുപിടുത്തവും, കണ്ണുപൊത്തിക്കളിയും, തല്ലും, തമ്പേറും കഴിഞ്ഞിട്ടും ഉണ്ണിത്താന്‍ജി എവിടെയൊളിച്ചിരിക്കുകയാണെന്റെ കെ.പി.സി.സി. ഭഗവാന്മാരെ?
ഇത്രയും ആദര്‍ശനിഷ്ടനായ ഒരു കാന്ധിയന്ന് എന്തുകൊണ്ട്, അല്ലെങ്കില്‍ എന്തിന് കോണ്‍ഗ്രസ്സ് പാര്‍ട്ടി സീറ്റ് നിഷേധിച്ചു? ഇത്രയും പീഡനപൌരുഷമുള്ള, ഋഷിവര്യനെപോലെ വിശുദ്ധനായ, മെക്കാളയെക്കാളും, ഒബാമയേക്കാളും പ്രസംഗചതുരനായ ഇയാളെ ഏതെങ്കിലും നിയോജകമണ്ടലത്തിലെ, ഒരു ഓണംകേറാമുലയിലെ, കസേരകള്‍മാത്രം കേള്‍വിക്കാരായ ഒരു വേദിയില്‍ പോലും ഒരു വാക്ക് ഛര്‍ദ്ദിപ്പിക്കാന്‍ എന്തുകൊണ്ട് എഴുന്നെള്ളിച്ചില്ല? സിന്ധുചേച്ചിയും, അന്തുള്ളക്കുട്ടികുട്ടേട്ടനും പ്രസംഗിച്ചു പ്രസംഗിച്ചു ഒരു വേദിയില്‍ നിന്നും മറ്റൊരു വേദിയിലേക്ക് മണ്ടന്‍ വോട്ടുകഴുതകളെ തോല്‍പ്പിച്ചു അര്‍മാദിച്ചുമുന്നേറുമ്പോള്‍ ഒരു ച്യാന്‍സ്, ഒരൊറ്റ ച്യാന്‍സ് ഒരു വേദിയിലെങ്കിലും ഒരു നിമിഷം എന്തുകൊണ്ട് നല്‍കിയില്ല?
ഉണ്ണിത്താന്‍ജിയെപ്പോലെയുള്ളനേതാക്കളെ കാലുനക്കി പൂജിച്ചുജീവിക്കുന്ന, ഇത്തരം ആദര്‍ശങ്ങളില്‍ ഇപ്പോഴും അടിയുറച്ചു വിശ്വസിക്കുന്ന മൂവര്‍ണ്ണചോരയുള്ള ഞങ്ങള്‍ ഇക്കാരണത്താല്‍ അതിയായആധിയിലും, വിഷമത്തിലുമാണ്..
ഞങ്ങളുടെ മഹനായ നേതാവിനെ, ആദര്‍ശത്തിന്റെ പൈശാചികരൂപത്തെ മുഖ്യമന്ത്രിയാക്കേണ്ട ഒരു വാണിഭമന്ത്രിജിയെങ്കിലുമായി വരാന്‍പോകുന്നെന്നു ഉല്‍ഘോഷിക്കുന്ന മന്ത്രിസഭയില്‍ അവരോധിക്കാത്തതില്‍ ഞങ്ങള്‍ ദേഷ്യത്തിലാണ്. ഇക്കാരണത്താല്‍ പാര്‍ട്ടിപോലും ഞങ്ങള്‍ മാറുവാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.
ഇപ്പോള്‍തന്നെ ഞങ്ങള്‍ക്ക് ഞങ്ങളുടെ ഉണ്ണിത്താന്‍ജിയെ കാണണം...
ഞങ്ങളുടെ മഹനായ നേതാവിനെ, ആദര്‍ശത്തിന്റെ പൈശാചികരൂപത്തെ മുഖ്യമന്ത്രിയാക്കേണ്ട ഒരു വാണിഭമന്ത്രിജിയെങ്കിലുമായി വരാന്‍പോകുന്നെന്നു ഉല്‍ഘോഷിക്കുന്ന മന്ത്രിസഭയില്‍ അവരോധിക്കാത്തതില്‍ ഞങ്ങള്‍ ദേഷ്യത്തിലാണ്. ഇക്കാരണത്താല്‍ പാര്‍ട്ടിപോലും ഞങ്ങള്‍ മാറുവാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.
ഇപ്പോള്‍തന്നെ ഞങ്ങള്‍ക്ക് ഞങ്ങളുടെ ഉണ്ണിത്താന്‍ജിയെ കാണണം...
-----------------------------------------------------------------------------------
pinവിളി:
മയ്തീന്‍ സാഹിബും, സാക്ഷാല്‍ മാഡവും ക്ലീന്‍ചിറ്റുകള്‍ പതിച്ചുനല്‍കിയിട്ടും, ഇനിയും തിരിച്ചുനല്‍കിയില്ലെ ഋഷിതുല്യനായ, മഹാനായ ഈ നേതാവിന്റെ കട്ടെടുത്ത ആസനം?
Wednesday, 13 April 2011
ദിലീപേട്ടാ, ദിലീപേട്ടാ, ഈ കാവ്യയ്ക്കിതെന്തുപറ്റി?
“ചേട്ടനിത് കണ്ടില്ലെ? ചേട്ടന്റെ ഈ കുഞ്ഞുപെങ്ങള്‍ക്കിതെന്തോന്നാ പറ്റിയത്? ദിലീപേട്ടന്‍ തന്നെയൊരുത്തരം പറയ്. അല്ലെങ്കില്‍ ചേട്ടനിട്ടുകിട്ടുവേ. ചേട്ടനുമാത്രമേ ബുദ്ധിജീവികളില്‍ബുദ്ധിജീവികളായ മലയാളി ആരാധകര്‍, ഇവളെക്കുറിച്ചു പറയാനുള്ള അധികാരവും, അഹങ്കാരവും പതിച്ചുനല്‍കിയിട്ടുള്ളു.“
ഇന്നലെയും ഇന്നും വേറെ ചൂടന്‍ വിഷയങ്ങളൊന്നും കിട്ടിയില്ലെങ്കില്‍ ചിലപ്പോള്‍ നാളെയും മാലോകര്‍ മുഴുവനും അടക്കം പറയുന്നതാണ് മുകളില്‍ കേട്ടത്.
പക്ഷെ, മലയാളിത്തത്തിന്റെ മുഴുവന്‍ എണ്ണഭാരവും, ഒരുതരം തൊപ്പിക്കുട പോലെ തലയില്‍ ചുമന്നുനടക്കുന്ന ഈ കുഞ്ഞ്, ഇന്നലെ പോളിങ്ങ് ബൂത്തില്‍ ക്യൂ നില്ക്കാതെ ചൂടന്‍ തന്തയുടെ (ഈ ക്ണാപ്പന്‍ ചൂടാവുന്നത് ഏഷ്യനെറ്റ് ക്ലിപ്പിങ്ങില്‍ കാണാം) വാക്കുകേട്ട് നടത്തിയ കവാത്തില്‍ തെറ്റില്ലെന്ന ഉറച്ച പക്ഷക്കാരനാണു ഞാന്‍. കാരണം തങ്ങളുടെ രക്ഷകനുവേണ്ടി കാലും, കിഡ്നിയും (മൂത്രം മുക്കിപ്പിടിച്ച്) കഴച്ചുനിന്ന് വോട്ടുതീണ്ടി എത്രയും പെട്ടെന്ന് വീടുകൂടേണ്ടവരില്‍, കാവ്യയെപ്പോലെയുള്ള ഉലകനടിമാരുടെ കിടിലന്‍ രസമുള്ള സാന്നിദ്ധ്യം ഒരു പ്രത്യാകതരം തരിപ്പുണ്ടാക്കുകയും, പിന്നെ ആ തരിപ്പിന്റെ കിരികിരുപ്പില്‍ നിന്നുമുണ്ടാകുന്ന മറവിയില്‍ വിചാരിച്ച ആളിന്റെ സാധനത്തില്‍ കുത്താതെ വേറെയേതെങ്കിലും താമരാക്ഷന്റെ സാധനത്തിന്മേല്‍ കുത്തിയാലുണ്ടാകുന്ന പുകിലുകളുമാലോചിച്ചാല്‍ നിങ്ങളും ഇങ്ങനെയൊക്കെതന്നെയായിരിക്കും വിചാരിക്കുക..
പാടില്ല്യായിരുന്നു, സാര്‍. പാവം കാവ്യകുഞ്ഞിനെ തടയാന്‍ പാടില്ല്യായിരുന്നു. തമിഴിന്റെ ഉടുതുണിയില്ലാത്ത മാസ്മരിക ലോകത്തേക്ക് വേലിചാടിപ്പോകാതെ, ഇങ്ങ് കേരളത്തിന്റെ കൂതറ പെരുമഴയും നനഞ്ഞ്‍, ഒത്തിരിവണ്ണമുള്ള ഫാവി തളച്ചിട്ട് നമ്മള്‍ മലയാളികള്‍ക്കു വേണ്ടി സ്വയം കരഞ്ഞുതീര്‍ക്കുന്ന (മുണ്ട്യാ കരയും) ഈ പാവംകുട്ടിയോട് ചെയ്തത് കൊടിയ ക്രൂരതയല്ലെ?
ആ പ്രതികരണചേട്ടനെ എന്റെകയ്യില്‍ കിട്ടിയിരുന്നെങ്കില്‍----
----------------------------------------------------------------------------------------
pinവിളി:
പേടിക്കേണ്ട. ദിലീപേട്ടന്‍ കൂടെത്തന്നെയുണ്ട്..
Tuesday, 12 April 2011
മുട്ടയില്‍വീണ വിപ്ലവജന്തു...
അങ്ങനെ ഡോക്ടര്‍ സിന്ധുജി പഠിച്ചു. കെട്ടമുട്ട വിപ്ലവേതരമായ ശരീരത്തില്‍ വീണാല്‍ എത്രമാത്രം നോവുമെന്നും, ഏതുതരത്തിലൊക്കെയതു ചീഞ്ഞുനാറ്റി വോട്ടുകഴുതകളുടെ മുന്‍പില്‍ നാണംകെടുത്തുമെന്നും. ചുവന്ന പുസ്തകത്തിലെ വട്ടന്‍ വാക്കുകള്‍ പണ്ടു തലകിറുങ്ങിപഠിച്ചതുപോലെ പഠിപഠിച്ചു.
വിപ്ലവം തലയിലും, നെഞ്ചത്തും, അരയിലും തുള്ളിക്കളിച്ചിരുന്ന അന്ത കാലത്ത് ഒരുപാടുപേരെ മുട്ടയ്ക്കെറിയുകയും, എങ്ങനെ മുട്ടയെറിഞ്ഞ് സോഷ്യലിസവും കമ്മ്യൂണിസവും ഈ പണ്ടാരജനാധിപത്യനാട്ടില്‍ പണ്ടാരമടക്കാമെന്ന് സ്റ്റഡിക്ലാസുകള്‍ കെടുകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട് ഈ വിപ്ലവവീരപരാക്രിമി. എന്നിട്ടും ബയണറ്റിനും ഗ്രനേഡുകള്‍ക്കും ഒന്നു നുള്ളിനോവിക്കാന്‍പോലും പറ്റാതിരുന്ന മഹതിയെയൊരു വെറും മുട്ട, അതേന്നെ വെറും കോഴിമുട്ടതന്നെ, തറപറ്റിച്ചിരിക്കുന്നു.
ഒരു കാര്യം ഒന്നും മനസ്സിലാക്കിതരാതെ വെള്ളമടിച്ചുവാളുവെച്ചപോലെ അങ്ങനെ നീണ്ടുനിവര്‍ന്നു കിടക്കുകയാണ് സിന്ധുജീ. ഇത്രയധികം ധീരസമരങ്ങളുടെ മുന്നണിപ്പോരാളിയാവുകയും, ഇന്ന് ഏത്തമിടുന്ന അന്നത്തെ ബൂര്‍ഷ്വാതെണ്ടികളുടെ – ചാണ്ടി മാമവരെ- അടിക്കലയും കുത്തുകലയും കാലൊടിക്കല്‍കലയും അനുഫവിച്ചിട്ടുള്ള അങ്ങങ്ങെനെ വെറുമൊരു ചീമുട്ടയുടെ ആഘാതത്തില്‍ വെട്ടേറ്റകശാപ്പുപോത്തിനെപ്പോലെ നെഞ്ചടിച്ചു വീണ് സഹതാപതരംഗത്തിനു വേണ്ടി കെഞ്ചിയത്? പോളണ്ടടുപ്പില്‍ കുരുത്തത് യുഡിഎഫിന്റെ ഐസ്ക്രീംപാര്‍ലറില്‍ വാടുമൊ?
ഒന്നോര്‍ക്കുമ്പോള്‍ കൂമ്പ് വാടുകയാണ്. ഇവരെയൊക്കെയല്ലെ പുസ്തകത്തിന്റെ ചട്ടയിലും, ഹോസ്റ്റലിലെ അടുക്കളയിലും (കുളിമുറിയില്‍ ഒരിയ്ക്കലും വെച്ചിട്ടില്ല..അതിനുള്ള കോപ്പില്ല്ലായിരൂന്നു) പോട്ടമൊട്ടിച്ച് ആരാധിച്ചിരുന്നതോര്‍ക്കുമ്പോള്‍, അന്നൊരുനാള്‍ റ്റിവിയില്‍കണ്ട സിന്ധുജിയുടെ ആരാധ്യനായ നേതാവും, സര്‍വോപരി ഒരു ചോരതിളപ്പന്‍ ഗാന്ധിയനുമായ ശ്രീമാന്‍ ഉണ്ണിത്താന്‍ജിയെപ്പോലെ തലതാഴ്ന്നുപോവുകയാണ്..
എന്നാലും, വിപ്ലവത്തിന്റെ ഈ സന്ദിഗ്ദ ഘട്ടത്തിലൂം തൊണ്ടകീറി കൂവാന്‍ തോന്നിപ്പോകുന്നു. “സിന്ധുജി കീ ജയ്.. സോണിയാജി കീ ജയ്.. ഉണ്ണിത്താന്‍ജി കീ ജയ് ..ഐസ്ക്രീംജി കീ ജയ്.... വിപ്ലവം തുലഞ്ഞു നാറാണക്കല്ലുകുത്തട്ടെ..“
----------------------------------------------------------------------------------------------
pinവിളി
ഞാനും, തലയും വാലും താഴ്തുന്നു..
Thursday, 7 April 2011
വിത്തുകാളയുടെ ഗിരിപ്രഭാഷണം
മലയാളിസ്ത്രീകളുടെ സ്വര്‍ഗ്ഗീയമായ ജീവിതത്തിനു വേണ്ടി വിലയറ്റ, സോറി യുവറോണര്‍, വിലപ്പെട്ട സ്വന്തം ജീവിതം തന്നെ ഉഴിഞ്ഞുവെച്ച് കയ്യാമവും, കല്‍തുറുങ്കും മാത്രം മാനിഫെസ്റ്റൊയാക്കി നാലഞ്ചുവര്‍ഷം ഇടിച്ചുനിരത്തിഭരിച്ച മുഖ്യന്റെ, ലതിക സുഭാഷിനെ തെരുവോളം പുകഴ്തിയുള്ള മലമ്പുഴ പ്രസ്താവന ഏറ്റവും വേദനിപ്പിച്ചത് നമ്മുടെ സാക്ഷാല്‍ കുഞ്ഞാലിയെയാണെന്ന് ഇന്നത്തെ സിന്‍ഡിക്കേറ്റ് മാധ്യമങ്ങളിലൂടെ കണ്ണുംപൂട്ടി ഓടിനടന്നാല്‍ മനസ്സിലാകൂം. അദ്ദേഹത്തിന്റെ നിസ്തുലമായ പച്ചച്ചവേദന മാലോകരുമായി പങ്കുവെയ്ക്കുന്നതിനു വേണ്ടി മാത്രം ഈ പത്രസമ്മേളനം നടത്തൂമ്പോള്‍ കണ്ണുകള്‍ മൂറീഞ്ഞുപഴുത്തു ചുവന്ന് പുറത്തേക്കു തള്ളിയിരുന്നു. (സംശയീക്കണ്ട, കള്ള് ഞമ്മക്ക് ഹറാമാണ്). വിഷമം മൂത്ത് അദ്ദേഹം ഇടയ്ക്കിടറുകയും, മൊഴിപതറുകയും, ചിന്നംവിളിയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നത്രെ, പത്രസമ്മേളനത്തിന്റെ ആദ്യവസാനം. കഷ്ടം, ല്ല്യെ?
മനുഷ്യന്മാരായാല്‍ മഹാനായ കുഞ്ഞാലിയെപ്പോലെയാകണം. മിനിമം അദ്ദേഹത്തിന്റെ അരുമ ശിഷ്യനും, ആദര്‍ശധീരനുമായ റൌഫിനെപ്പോലെയെങ്കിലുമാകണം. പക്ഷെ എളുപ്പമല്ലേ!!! അങ്ങനെയൊന്നും അങ്ങനെയാകാന്‍ അത്ര എളുപ്പമല്ല നമ്മളെപ്പോലെയുള്ള ഇമ്മിണിചെറിയ മനുഷ്യര്‍ക്ക്.
എന്തൊക്കെയായാലും ഈ വാര്‍ത്താസമ്മേളനത്തിനിടയില്‍നിന്നുമിടക്ക് ചിലമുരള്‍ച്ചകള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. വിത്തുകാളയുടെ ലൈംഗീക സദാചാരവേദോപദേശം കേള്‍ക്കുമ്പോളുണ്ടാകുന്ന പ്രതിപ്രവര്‍ത്തനമാണ് ഈ മുരള്‍ച്ചക്കു കാരണമെന്ന് ഒരു സ്വകാര്യം അങ്ങിങ്ങ് കേട്ടത്രെ! ആ സ്വകാര്യത്തിന്റെ അര്‍ത്ഥം മുഴുവന്‍ മനസ്സിലായില്ലെങ്കിലും ഞങ്ങളും ഇവിടെയിരുന്നു ചിരിക്കുന്നു, കുറച്ചുറക്കെ..കുറച്ചുറക്കെ..
കുഞ്ഞാലിയും വിത്തുകാളകളും നീണാള്‍ വാഴട്ടെ..
----------------------------------------------------------------------------------------------
pinവിളിബുദ്ധിതൊട്ടുതീണ്ടിയിട്ടില്ലാത്ത ചില കടലാസുവിപ്ലവകാരികള്‍ പറയുന്ന എല്ലാ പൊട്ടത്തരങ്ങളുടേയും പിന്നാലെ പോകാന്‍ ഇനി പ്രബുദ്ധാരായ മലയാളിയ്ക്കു മനസ്സില്ല. ലാല്‍സലാം..
Subscribe to:
Posts (Atom)





