Tuesday, 29 March 2011
മാടമ്പി ജയരാജനും, ഒറ്റക്കണ്ണന്‍ ഷാജഹാനും..
കണ്ണൂരെന്ന മഹാരാജ്യത്തെ മസിലന്മാരായ (‘കള്ളന്’വയറിന്മേല് മാത്രം) ചില ജയരാജന്മാര് മാടമ്പിമാരും, മിണ്ടിയാല്‍ മുണ്ടുപൊക്കി അണ്ഡകടാഹം മുഴുവന്‍ മാലോകരെ കാട്ടി സ്വയം വിജൃഭിതരാവുന്ന ശുംഭന്മാരും പിന്നെ വേറെയെന്തൊക്കെയോ ആണെങ്കിലും, നമ്മുടെ ഭൂമിമലയാളത്തിലെ, ഇക്കഴിഞ്ഞ ഒരുദിവസം കൊണ്ട് ശ്രീന്താനിനെക്കാള് പ്രശസ്തനായ പത്രപ്രവര്ത്തകന് ഒറ്റക്കണ്ണുകൊണ്ട് കണ്ട്, കാവിപ്പെട്ടിയിലൂടെ പുറത്തുകാട്ടുന്നതെല്ലാം എന്തു തരം ഉല്പന്നങ്ങളാണെന്ന് മലയാളത്തിലെ ആദ്യത്തെ ചാനല്‍, സോറി, സ്വകാര്യ ചാനല്‍ കാണുന്ന എല്ലവര്‍ക്കും പണ്ടേ അനുഭവവും, ഭേദ്യവുമായിട്ടുള്ളതാണ്. എന്നിട്ടും മുതലക്കണ്ണീരുവഴുക്കി നടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് മലയാള സംസ്കാരികമണ്ടലം മുഴുവന്‍.
ഷാജഹാന് മാധ്യമസിന്ഡിക്കെറ്റിന്റെ ഓമനപ്പുത്രനാണെന്ന് എനിക്ക് എന്നേമനസ്സിലായിരിക്കുന്നു. ഇയാളെപ്പോലെയുള്ള തലതൊട്ടപ്പന്മാരായ മാധ്യമ തമ്പ്രാന്കുട്ടികള് കാട്ടിക്കൂട്ടുന്നതു കണ്ടാല്‍ ഏതു ചോരയും തിളച്ചുമറിഞ്ഞ് മുട്ടന്തെറിയായും, കിടിലന്‍ ഇടിയായും, ചിലപ്പോള്‍ കോടതിവ്യവഹാരങ്ങളായും പുറത്തുചാടി പ്രതികരിക്കുമെന്നതിന് ഏതു വലമ്പിരിചിന്തകനും എതിരഭിപ്രായമുണ്ടാകില്ല. പിന്നെയാണോ ചേകവന്മാരുടെ നാട്ടിലെ മാര്‍ക്സിസ്റ്റ് ജന്മിമാരായ ഇപ്പറഞ്ഞ ജയരാജന്മാരുടെ കാര്യം? നിസ്കാരതഴമ്പുകണ്ട ശ്രീമാന്‍ മോഡിജിയെപ്പോലെ, പെട്ടെന്നുണ്ടായ ഒരു സ്വാഭാവിക പ്രതിപ്രവര്‍ത്തനമാകാം ഇന്നലെയുണ്ടായത്., എങ്കിലും തിരഞ്ഞെടുപ്പിന്റെ ഉഷ്ണത്തില്‍ വെറുതെവിയര്ക്കുന്ന കേരളത്തിലെ മുഴുവന്‍ മാധ്യമങ്ങളും ഇതേറ്റെടുക്കുകയും ഒരു --------നേതാവ്(ഇഷ്ടംപോലെ പൂരിപ്പിക്കുക)ചെയ്ത വൃത്തികേടിന് ഒരു പുരാതനജില്ലയെ മുഴുവനും, പിന്നെ ഒരുമഹദ്പ്രസ്ഥാനത്തിനെ മൊത്തത്തിലും ചവിട്ടിക്കുഴച്ചു പൊടിയുന്ന ചോരനക്കുമ്പോള് മറന്നുപോകുന്ന ചിലതുണ്ട്..
ഇടിഞ്ഞുവീണുചത്തെന്നു മുറവിളികൂട്ടുന്ന മാധ്യമസ്വാതന്ത്രത്തിന്റെ അരികിലിരുന്ന് ഏങ്ങലടിക്കുന്ന മാധ്യമസിണ്ടിക്കേറ്റിന്റെ കുഴലൂത്തുകാരുടെ മുന്പില് രണ്ടുകണ്ണിലും അഗ്നിയും, കുറെയേറെ ചോദ്യങ്ങളുമായി ഷാഹിനാരാജീവെന്ന ഒരു മാധ്യമപ്രവര്തക സാകൂതം നില്‍ക്കുന്നുണ്ട്, കണ്ടില്ലെന്ന് നടിച്ചിട്ടു കാര്യമില്ല സാംസ്കാരിക വല്ലഭന്മാരെ. ഇപ്പോള്‍ ഈ ചങ്കുകലങ്ങിയ ചാനലില്‍ ഒരു കാലത്ത് കൂലംകുത്തിയൊഴുകിയിരുന്ന ഈ പെണ്ണിനെ, നുണകളുടെ തമ്പ്രാക്കന്മാര് അഴിമതിയുടെ മൂലക്കുരുവുമായിരുന്ന് ഭരിച്ചു മുച്ചൂടുംമുടിക്കുന്ന കര്‍ണ്ണാടകത്തിലെ കാവിപോലിസ് ഒരു സുപ്രഭാതത്തില്‍ കൊടും തീവ്രവാദിയാക്കി അവിടത്തെ കുപ്രസിദ്ധമായ ഒരു ജയിലില്‍ ഉഗ്രവാദിസെല്ലൊരുക്കി കാത്തിരിക്കുയയാണ്. ഈ കാടന്‍ നടപടിക്കുനേരെ ഒരുവാക്കു മിണ്ടാന്‍ ഇതുവരെ മെനക്കെട്ടിട്ടില്ല, രാജീവ് ചന്ദ്രശേഖറിന്റെ ഈ ക്ണാപ്പന് ചാനല്‍.
ചില കാര്യങ്ങള്‍ക്കു മുന്പില് നമ്മളീ ഘോരഘോരം ഉദ്ഘോഷിക്കുന്ന, കോപ്റ്ററുകളില്‍ പറപറക്കുന്ന മാധ്യമസ്വാതന്ത്രവും, ഏഷണിമന്ത്രവും മുട്ടുമടക്കുന്നു. ഇങ്ങനെയാണോ അഞ്ചാം പത്തിയൊ, പത്താംപത്തിയൊ ആയ മധ്യമങ്ങള്‍ പ്രതികരിക്കേണ്ടത്? ഓര്‍ക്കുക നമ്മളോരോരുത്തരൂം...

--------------------------------------------------------------------------------------------------------------------
pinവിളി
ഞാന്‍ ഷജഹാന് സാറിന്റെ കൂടെയാണ്.
ഹേയ്..ഞാന്‍ ജയരാജ് സഖാവിന്റെ കൂടെത്തന്നെയാണ്..
pinവിളി
ഞാന്‍ ഷജഹാന് സാറിന്റെ കൂടെയാണ്.
ഹേയ്..ഞാന്‍ ജയരാജ് സഖാവിന്റെ കൂടെത്തന്നെയാണ്..
ഞാന്‍-----
Subscribe to:
Post Comments (Atom)

ഷാജഹാനെയൊന്നും കുടിക്കണ വെള്ളത്തിനു വിശ്വസിക്കാന്‍ പറ്റില്ല. ഇതു മനസ്സിലാകണമെങ്കില്‍ ഇയാള്‍ അടുത്ത മാസം ഏതു ചാനലിലായിരിക്കും എന്ന് നോക്കി മനസ്സിലായിക്കിയാല് മതി..
ReplyDeleteആരാണിവിടെ ഇതിഹാസങ്ങള്‍ ഉണ്ടാക്കുന്നത് മാഷേ?
ReplyDeleteകയ്യും വായും വളച്ച് എഴുതാനും പറയാനും കഴിവുള്ളവന് പറയുന്നതെല്ലാം ബുദ്ധിയില്ലാത്തവര്‍ക്ക് ഇതിഹാസം ..ചില നിക്ഷിപ്ത താല്പര്യസംരക്ഷകരുടെ കൂലി പണിക്കാര് കണ്ണും മൂക്കും കെട്ടി അലമുറയിടുന്നതെല്ലാം അപ്പാടെ അങ്ങോട്ട് വിഴുങ്ങാനും മാത്രം കേരളത്തിലുള്ളവര്‍ മുഴുവനും നേരത്തെ പറഞ്ഞ ബുദ്ധിയില്ലാത്തവരല്ല ..
പ്രകോപനപരമായ പരാമര്ശങ്ങപളും, ചേഷ്ടകളും കണ്ടു നില്ക്കാന്മാത്രം എല്ലാ മനുഷ്യരും ക്ഷമയുടെ നിറകുടങ്ങളൊന്നുമല്ല ... എന്ന് കരുതി അഭിപ്രായ സ്വാത്രന്ത്യതിനെ കൈ വീശി അടിക്കുന്നതും സംസ്കാരത്തിന് ചേര്‍ന്ന പ്രതികരണവുമല്ല... പക്ഷെ വീശാന്‍ പോയിട്ട് കയ്യൊന്നു പൊക്കാന്‍ കഴിവില്ലാത്ത മനുഷ്യന് അങ്ങിനെ ചെയ്തുവെന്നു പറയുമ്പോള്‍ അനാമിക കണ്ടില്ല അങ്ങേര് ഇത് എങ്ങിനെയാണ് പണി പറ്റിച്ചതെന്ന്...!!!!! അടിച്ചിട്ടും കലിപ്പ് തീരാഞ്ഞ് ഫോണില്‍ വിളിച്ചും ചീത്ത വിളി ... ഇരുപത്തിനാല് മണിക്കൂറും കണ്ടതും കേട്ടതും അപ്പാടെ റിക്കാര്‍ഡ് ചെയ്യാനുള്ള കുണ്ടാമണ്ടികളുമായി നടക്കുന്ന ഈ കൂലിപണിക്കാരെ വിളിച്ചു ഇങ്ങനെയൊക്കെ ഭീഷണി പെടുത്താന്‍ മാത്രം ലോട്ട് ലൊടുക്ക് ബുദ്ധിയാണോ ഈ മഹാനേതാവിന് ??
ഞാനൊന്നും കണ്ടില്ലേ ...ഞാനൊന്നും പറയുന്നില്ലേ ...
അനാമികയും ഇപ്പൊ ഒരു വാല്മീകി ലെയിന്‍ ആണേ ..
ഞാന്‍ ഷജഹാന് സാറിന്റെ കൂടെയാണ്.
ഹേയ്..ഞാന്‍ ജയരാജ് സഖാവിന്റെ കൂടെത്തന്നെയാണ്..
ഞാന്‍-----
അടിയൊക്കെ നന്നായി മാഷെ, പക്ഷെ ഫോണ്‍ വിളി, അത് ജനങ്ങളോടുള്ള ഒരു പല്ലിളിച്ച് കാട്ടലായി.. ത്രെ ഉള്ളു... നന്നായിരിക്കുന്നു
ReplyDelete