Sunday, 3 April 2011

മുസ്ലിപവറിന്റെ ശീഘ്രസ്ഖലനം.

     സച്ചിന്റെ കിടിലന്‍ ഇന്നിങ്സു പോലെ വര്‍ദ്ധിച്ചുവരുന്ന ആഹ്ലാദത്തോടെ ഇന്ത്യയുടെ ലോകഗപ്പ് ക്രിക്കറ്റുവിജയത്തിന്റെ വീരശൂര ഇതിഹാസരസങ്ങള്‍ വായിച്ചുപണ്ടാരമടങ്ങുമ്പോളാണ്, ഒരു കൊച്ചുവാര്‍ത്ത ഉപബോധമനസ്സിലും, പിന്നെ സെക്സിന്റെ അസ്കിരതയുള്ള (ശശിസാര്‍ പാവാ), എപ്പോഴും അതിന്റെ വിജയപരാജയങ്ങളെക്കുറിച്ചും മാത്രം ചിന്തിക്കുന്ന ബോധമനസ്സിലും ശ്രീശാന്തന്റെ അശാന്തവും, ലക്കുകെട്ടതുമായ എക്ട്രാവൈഡ്‌ബോള്‍ പോലെ ആഘാതിച്ചത്. ഈ വാര്‍ത്ത പെട്ടെന്ന് കാര്‍ന്നുതിന്നു കഴിഞ്ഞതും അറിയാതെ വാവിട്ടുനിലവിളിച്ചതും ധോനിക്കുട്ടന്റെ സ്റ്റമ്പിങ്ങുപോലെ ആകസ്മികമായിപ്പോയി. ഭാവിയോര്‍ത്തും, ഭൂതമോര്‍ത്തും പിന്നെയിനിയെന്നും മൂത്രമൊഴിക്കാനും, ബലമില്ലാതെ തൂങ്ങിക്കിടന്നാടാനും മാ‍ത്രം വിധിക്കപ്പെട്ട ലതിനെക്കുറിച്ചോര്‍ത്തും ശരീരവും, മനസ്സും നടുങ്ങി കിറുങ്ങിവിറച്ചു, യൂസുഫ് പഠാണിയുടെ ബാറ്റുപോലെ...
ശുന്യവും നിശ്ശബ്ദവുമായ നിമിഷങ്ങളില്‍ വാര്‍ത്തവീണ്ടുംവീണ്ടും വായിച്ചു ബോധോദയങ്ങളുണ്ടാക്കി കണ്ണുനീര്‍വാര്‍ത്തു, ഇത് സ്വപ്നമാണോന്നറിയാന്‍ – ഭാരതത്തിന്റെ വിജയവും- ചെവിയെ ഒന്നാഞ്ഞു കുത്തിനോവിച്ചു.

     “മുസ്ലിപവര്‍ എക്സ്ട്രാ സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നു.“ ശീഘ്രസ്കലനപരസ്യം പോലെ തന്നെ അറം‌പറ്റിയ അന്ത്യം ഇത്രയും എക്സ്ട്രാപവറുള്ള ഈ മുസ്ലിപവറിനും സംഭവിച്ചിരിക്കുന്നു. വിധിവൈപരീത്യമോ അതൊ ദൈവവൈപരീത്യമോ?

     അയല്‍പ്പക്കത്തെ കൂതറകൂട്ടുകാരന്റെ ഉലകപ്രശസ്തമായ സ്റ്റമിനയുടെ തൊട്ടയല്‍പ്പക്കത്തുപോലുമെത്താത്ത, സ്വതവേ ദുര്‍ബലനായ, തന്റെ പിഴച്ച ലൈംഗീകവാഴ്വിന് അ(ന)ര്‍ത്ഥവും, നിര്‍‌വൃതിയും, ഒരുപാട് സമയവും പിന്നെ കുറെ വിയര്‍പ്പും തന്ന് കഷടപ്പെട്ടിരുന്ന കുന്നത്ത് ഫാര്‍മസിക്ക്യൂട്ടലിന്റെ ആ പുന്നാരമരുന്ന് നിരോധിച്ചുതുലച്ച സര്‍ക്കാര്‍ ഗതിപിടിക്കാതെ, നശിച്ചുനാറാണക്കല്ലുകുത്തി, മുടിഞ്ഞുപോകട്ടെയെന്നു മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നു.
ഹാ..ഹാ..നിങ്ങളുടെ പ്രാര്‍ത്ഥനയും ഇങ്ങോട്ടു കേള്‍ക്കുന്നുണ്ട്. ഒന്ന് പതുക്കെ പ്രാര്‍ത്ഥിച്ചുകൂടെ എന്റെ വെല്ല്യപ്പാ…
 -------------------------------------------------------
pinവിളി
രക്ഷപ്പെട്ടു.ഇനി സ്വൌര്യസുന്ദരമായി രാത്രികിടന്നുറങ്ങാം. ഇരുന്നൂറ് വയസ്സായ അമ്മാവന്റെയും, നൂ‍റുവയസ്സായ കിളവിയമ്മായിയുടെയും വീരപരാക്രമ ശബ്ദകോലാഹലങ്ങള്‍ക്കിനി നല്ലവിട. പക്ഷെ, ദിവ്യഗര്‍ഭമുണ്ടാക്കാന്‍ മുസ്ലിപവര്‍ എക്സ്ട്രായ്ക്കു പകരം ഇനിയാരെന്റെ കര്‍ത്താവെയെന്നു ചോദിക്കാന്‍ വരട്ടെ. ആരെങ്കിലുമൊക്കെ വരുമെന്നേ...

5 comments:

  1. This comment has been removed by the author.

    ReplyDelete
  2. ഇതെപ്പോ? ശ്ശൊ ..കഷ്ടമായിപ്പോയി....അങ്ങ് സായിപ്പിന്റെ നാട്ടില്‍ നിന്നും ഇറക്കുന്ന വയാഗ്രയേക്കാള്‍ ഉഗ്രമൂര്ത്തി യാണെന്ന് ഘോഷിച്ച എക്സ്ട്രാക്ക് ഇതെന്തു കലികാലം? അതോ ജീവന്‍ കൊടുത്തു ആരാധിക്കുന്നവര്‍ ഡക്ക് ആകുന്നത്‌ കണ്ടു കരളു തകരുന്ന ക്രിക്കറ്റ്‌ പ്രേമികളെ പോലെ പാവം മലയാളിക്കോ???
    ഇളിഭ്യചിരിയില്‍ പൊതിഞ്ഞ എക്സ്ട്രാ ഇനി അങ്ങോട്ട്‌ മറന്നേക്കു ... എന്നാലും ഇല്ലാത്ത ആത്മവിശ്വാസം എവിടുന്നു വരാന്‍ ??? കഷ്ടം ...
    പിന്‍ വിളി കുറച്ചു ക്രൂരമായി പോയില്ലേ മാഷേ???

    ReplyDelete
  3. അഭിനന്ദനങ്ങള്‍!!വളരെ ഉചിതമായി ഈ പോസ്റ്റ്‌.

    ReplyDelete
  4. പോസ്റ്റ്‌ ഉഗ്രന്‍ ആയിട്ടുണ്ട്. അഭിനന്ദനങ്ങള്‍ . ഞാനും ഈ വാര്താകുരിപ്പ് കണ്ടിരുന്നു.എന്തായാലുംഇതിനെപറ്റി ഇന്ന് പോസ്ടനമെന്നു കരുതിയിരിക്കുവായിരുന്നു .എന്തായാലും നിങ്ങള്‍ ആ ജോലി ഭംഗിയായി നിര്‍വഹിച്ചു. ഇനിയും ഇങ്ങിനെയുള്ള നല്ല ഉഗ്രന്‍ പോസ്റ്റുകള്‍ പ്രതീഷിക്കുന്നു

    ReplyDelete