Monday, 18 April 2011
ഉണ്ണിത്താന്‍ജിയുടെ ആസനം പറിച്ചെടുത്തവരോട്...
ഈ കാലഘട്ടം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഉല്‍കൃഷ്ടനായ, ഒരു കാന്ധിയനാരെന്നു ചോദിച്ചാല്‍ ദോഷൈകദൃക്കുകളായ മൂവര്ണ്ണചിന്തകര്പോലും ഒറ്റ നാക്കുകൊണ്ടുത്തരം പറയുന്ന പേരുകളിലൊന്നാണ് പൂജ്യനീയ പുണ്യശ്രീമാന് രാജ്മോഹന്‍ ഉണ്ണിത്താന്ജിയുടേത്.
അതൊരു നേരാണ്. മുംബയിലെ ചുവന്നവഴികളിലൂടെ തലയും,കാലും പെരുത്ത് തലങ്ങും,വിലങ്ങും നടക്കുമ്പോള്‍ ദേഹത്തുമുട്ടുന്ന പേടിപ്പെടുത്തുന്ന ചൂടുപോലെയുള്ള ഒരു പെടപ്പന്‍ നേര്..
അതൊരു നേരാണ്. മുംബയിലെ ചുവന്നവഴികളിലൂടെ തലയും,കാലും പെരുത്ത് തലങ്ങും,വിലങ്ങും നടക്കുമ്പോള്‍ ദേഹത്തുമുട്ടുന്ന പേടിപ്പെടുത്തുന്ന ചൂടുപോലെയുള്ള ഒരു പെടപ്പന്‍ നേര്..
ഉണ്ണിത്താന്‍ജിയുടെ മഹത്തായ കാന്ധിയന് ആദര്‍ശങ്ങളുടെ മുന്പില് കാവിഗാന്ധിയനായ അണ്ണന് ഹസാരെ മാത്രമല്ല സക്ഷാല്‍ ജൂനിയര്ലീഡര്ഗാന്ധി പോലും സിരസ്സു കുനിക്കുമെന്ന് പറയപ്പെടുന്നു. ആദര്‍ശത്തിന്റെ ആധുനിക അവതാരമായ ഈ മഹാനായ മനുഷ്യന് അതിന്റെ അഹങ്കാരം അല്പംപോലുമില്ലെന്നുള്ളത് അയാളുടെ മഹത്വം പിന്നെയും വര്‍ദ്ധിപ്പിക്കുന്നു .
മലയാളീകള്ക്ക് നെപ്പോളിയനെപ്പോലെയോ, ഒ.എം.ആറിനെപ്പോലെയോ, മാക്ഡവല്സിനെപ്പോലെയോ മനഃപാഠമായ ഈ സത്യം ഇപ്പോള്‍ എന്തിനിവിടെ പ്രതിഷ്ടിക്കുന്നുവെന്നു ചോദിച്ചാല്‍, അതിനിത്തിരി ചൊറിയുന്നൊരു കാര്യമുണ്ടെണുത്തരം. വളരെ വിശമവും, നിരാശയും നിറഞ്ഞ ഒരു കാര്യം.
രാജ്മോഹന്‍ ഉണ്ണിത്താന്‍ജിയെ കാണ്മാനില്ല. പറിച്ചെടുത്ത കീറിയ ഉടുമുണ്ടുപോലെ ആര്‍ക്കും വേണ്ടാതായ അയാളെ ഒന്നുകാണുവാന്‍ ഞങ്ങള്‍, ആരാധകര്‍ കാത്തിരിക്കുകയാണ്.
രാജ്മോഹന്‍ ഉണ്ണിത്താന്‍ജിയെ കാണ്മാനില്ല. പറിച്ചെടുത്ത കീറിയ ഉടുമുണ്ടുപോലെ ആര്‍ക്കും വേണ്ടാതായ അയാളെ ഒന്നുകാണുവാന്‍ ഞങ്ങള്‍, ആരാധകര്‍ കാത്തിരിക്കുകയാണ്.
ഇലക്ഷന്റെ ചാക്കിട്ടുപിടുത്തവും, കണ്ണുപൊത്തിക്കളിയും, തല്ലും, തമ്പേറും കഴിഞ്ഞിട്ടും ഉണ്ണിത്താന്‍ജി എവിടെയൊളിച്ചിരിക്കുകയാണെന്റെ കെ.പി.സി.സി. ഭഗവാന്മാരെ?
ഇത്രയും ആദര്‍ശനിഷ്ടനായ ഒരു കാന്ധിയന്ന് എന്തുകൊണ്ട്, അല്ലെങ്കില്‍ എന്തിന് കോണ്‍ഗ്രസ്സ് പാര്‍ട്ടി സീറ്റ് നിഷേധിച്ചു? ഇത്രയും പീഡനപൌരുഷമുള്ള, ഋഷിവര്യനെപോലെ വിശുദ്ധനായ, മെക്കാളയെക്കാളും, ഒബാമയേക്കാളും പ്രസംഗചതുരനായ ഇയാളെ ഏതെങ്കിലും നിയോജകമണ്ടലത്തിലെ, ഒരു ഓണംകേറാമുലയിലെ, കസേരകള്‍മാത്രം കേള്‍വിക്കാരായ ഒരു വേദിയില്‍ പോലും ഒരു വാക്ക് ഛര്‍ദ്ദിപ്പിക്കാന്‍ എന്തുകൊണ്ട് എഴുന്നെള്ളിച്ചില്ല? സിന്ധുചേച്ചിയും, അന്തുള്ളക്കുട്ടികുട്ടേട്ടനും പ്രസംഗിച്ചു പ്രസംഗിച്ചു ഒരു വേദിയില്‍ നിന്നും മറ്റൊരു വേദിയിലേക്ക് മണ്ടന്‍ വോട്ടുകഴുതകളെ തോല്‍പ്പിച്ചു അര്മാദിച്ചുമുന്നേറുമ്പോള് ഒരു ച്യാന്‍സ്, ഒരൊറ്റ ച്യാന്‍സ് ഒരു വേദിയിലെങ്കിലും ഒരു നിമിഷം എന്തുകൊണ്ട് നല്‍കിയില്ല?
ഉണ്ണിത്താന്ജിയെപ്പോലെയുള്ളനേതാക്കളെ കാലുനക്കി പൂജിച്ചുജീവിക്കുന്ന, ഇത്തരം ആദര്‍ശങ്ങളില്‍ ഇപ്പോഴും അടിയുറച്ചു വിശ്വസിക്കുന്ന മൂവര്ണ്ണചോരയുള്ള ഞങ്ങള്‍ ഇക്കാരണത്താല്‍ അതിയായആധിയിലും, വിഷമത്തിലുമാണ്..
ഞങ്ങളുടെ മഹനായ നേതാവിനെ, ആദര്‍ശത്തിന്റെ പൈശാചികരൂപത്തെ മുഖ്യമന്ത്രിയാക്കേണ്ട ഒരു വാണിഭമന്ത്രിജിയെങ്കിലുമായി വരാന്‍പോകുന്നെന്നു ഉല്‍ഘോഷിക്കുന്ന മന്ത്രിസഭയില്‍ അവരോധിക്കാത്തതില്‍ ഞങ്ങള്‍ ദേഷ്യത്തിലാണ്. ഇക്കാരണത്താല്‍ പാര്‍ട്ടിപോലും ഞങ്ങള്‍ മാറുവാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.
ഇപ്പോള്‍തന്നെ ഞങ്ങള്‍ക്ക് ഞങ്ങളുടെ ഉണ്ണിത്താന്‍ജിയെ കാണണം...

-----------------------------------------------------------------------------------
pinവിളി:
മയ്തീന് സാഹിബും, സാക്ഷാല്‍ മാഡവും ക്ലീന്‍ചിറ്റുകള്‍ പതിച്ചുനല്‍കിയിട്ടും, ഇനിയും തിരിച്ചുനല്കിയില്ലെ ഋഷിതുല്യനായ, മഹാനായ ഈ നേതാവിന്റെ കട്ടെടുത്ത ആസനം?
Subscribe to:
Post Comments (Atom)

:D
ReplyDelete