Thursday, 31 March 2011

അല്ലാ ഈ വി.എസ്. ഏതു പാര്‍ട്ടിക്കാരനാണ്, സഖാവെ?


         "അല്ലാ, ഈ വി.എസ്. ഏതു പാര്‍ട്ടിക്കാരനാണ്, സഖാവെ?
എനിക്കിപ്പോഴും പുടി തരാത്ത ഒരു എമണ്ടന്‍ ചോദ്യമാണിത്. ഉത്തരം  എന്റെ വീടിന്റെ ഉത്തരത്തിന്‍‌മേലൊ, ചായംമങ്ങിയ ചുമരിന്‍‌മേലോ ചിതലരിച്ച ചിത്രങ്ങളായി തൂങ്ങിക്കിടക്കുന്നുണ്ട്. മാത്രമല്ല ഇത്തരം ജരാനര ബാധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ഏതു കടിഞ്ഞിപ്പോട്ടനും തീര്‍ച്ചയായും കഴിയുകയുംചെയ്യും. പക്ഷെ ആ ഉത്തരത്തിന് ഒരാത്മാവുണ്ടാകില്ലെന്നു മാത്രം.. അമേരിക്കന്‍ പ്രസിഡണ്ടിന്റെ ലോകസമാധാനത്തെക്കുറിച്ചുള്ള സുവിശേഷപ്രഘോഷണം പോലെ..

          ഈ മഹാനടനായ മുഖ്യമന്ത്രിയുടെ രാഷ്ട്രീ‍യക്കളരി ഏതാണ്? എതുഇടവഴികളിലൂടെ പതുങ്ങിനടന്നാണ് ഇദ്ദേഹം ക്ലിഫ്ഹൌസിലെ ശീതീകരിച്ച, സുഗന്ധപൂരിതമായ ഈ കൊതിപ്പിക്കുന്ന കസേരയുടെ മാംസളിമയിലെത്തിയത്? ഇദ്ദേഹത്തിന് ഈ പാര്‍ട്ടിയുമായൊരു പുലബന്ധം പോലുമില്ലെ? ഇദ്ദേഹത്തിന്റെ മിമിക്രിതമാശിക്കല്‍ കേട്ടുകേട്ട് പുളകിതരായ കഴുതകള്‍ പാര്‍ട്ടിമാനിഫെസ്റ്റൊകള്‍ തെല്ലും പരിഗണിക്കാതെ വോട്ടു ചെയ്താണോ ഇദ്ദേഹത്തെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ രാജാവാക്കിയത്? അതോ ഇദ്ദേഹത്തിന്റെ ആളുകളോടുള്ള കൂതറ പെരുമാറ്റ സവിശേഷത അനുഭവിച്ചനുഭവിച്ച് ശല്യംതീരാന്‍ ഒടുക്കത്തെയൊരു കുത്ത് കുത്തിയതാണൊ? എനിക്ക് ഒരു പുടിയും കിട്ടുന്നില്ല മാര്‍ക്സ് ഫഗവാനെ…

          ഇദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടിയോടുള്ള വൃത്തിക്കെട്ട പെരുമാറ്റം കണ്ടുകണ്ടു ചിരിച്ച് മണ്ണുനക്കുമ്പോള്‍ സാക്ഷാല്‍ കൊച്ചുലീഡര്‍ക്കുപോലും സ്വയം ലജ്ജ തോന്നി നെഞ്ചത്തിടിക്കാന്‍ തോന്നാറുണ്ടത്രെ? ഈ മുരട്ടുകിളവന്‍ പാരവെയ്ക്കുന്നതിലും, കുതികാല്‍ വെട്ടിനിരത്തുന്നതിലും തന്നെയും എന്തിന് തന്റെ സക്ഷാല്‍ ഡാഡിയെ തന്നെയും തോല്പിക്കുന്നല്ലോ ഗുരുവായൂരപ്പാ എന്നു നെടുവീര്‍‌പ്പിട്ടു പിടയുകയാണ് നമ്മുടെ മുരളീവല്ലഭന്‍.

          ഒറ്റുകാരനേക്കാള്‍ ശത്രുവെത്ര നല്ലവനെന്ന് നമുക്കു തോന്നും ഈ മഹാനായ ‘വിപ്ലവകാരിയുടെ’ കഴിഞ്ഞ ദിവസത്തെ, പത്രപ്രവര്‍ത്തകര്‍ക്കുനേരെയുള്ള മാര്‍ക്സിയന്‍യുദ്ധത്തിനെക്കുറിച്ചുള്ള പ്രസ്താവന കേട്ടാല്‍. ഫാഷിസ്റ്റുപന്നികളാല്‍ വിഗലാംഗനാക്കപ്പെട്ട സ്വന്തംപാര്‍ട്ടിയിലെ ഒരു നേതാവിനെതിരെയും, തന്നെ വീവീ‍വീ. എസ്. ആക്കിമാറ്റിയ സ്വന്തംപാര്‍ട്ടിക്കെതിരെയുമുള്ള നുണക്കഥകളെ വമര്‍ശിച്ച്, വലതുപക്ഷത്തുനിന്നുള്ള എല്ലാ കടന്നാക്രമണങ്ങള്‍ക്കും എതിരെ കവചമായി നില്‍ക്കേണ്ട ഒരു തലമുതിര്‍ന്ന നേതാവിനു യോചിച്ചതായില്ല മന്ത്രിമുഖ്യന്റെ അഭിപ്രായം എന്ന് ചോരയില്‍ മാര്‍ക്സിസന്റെ അസ്കരയുള്ളവര്‍പോലും ഉച്ചത്തില്‍വിളിച്ച് പറയും. (സിന്‍ഡിക്കേറ്റുപത്രങ്ങളുടെ വ്യാജസര്‍ട്ടീറ്റുകള്‍ വാങ്ങിവാങ്ങി കൈകള്‍ കടഞ്ഞില്ലെന്റെ, സഖാവെ?)

          ഇദ്ദേഹത്തിനെതിരെയും, ഇദ്ദേഹത്തിന്റെ വിശുദ്ധനും, പെറ്റിബൂര്‍ഷയുമായ അരുമ മകനുമെതിരെയും പത്രമായ പത്രങ്ങളും, ചാണ്ടി മുതല്‍ അന്തോണി, കെ.സുരു, സാക്ഷാല്‍ വി. മുരളീധരന്‍ സാര്‍ വരേയുള്ളവര്‍ നടത്തിയ, അല്ലെങ്കില്‍ നടത്തുന്ന അഴിമതികളുടെ വമ്പന്‍ അരിവാളാക്രമണത്തെ, വാര്‍ത്താസമ്മേളങ്ങള്‍ നടത്തി, ന്യൂസ്ചാനലുകളിലെ അന്തഃപുരങ്ങളിലെ കസേരകളായ കസേരകള്‍ നിരങ്ങി തൊണ്ടപൊട്ടി തടഞ്ഞുസംരക്ഷിച്ചവരെ ഇങ്ങനെ തള്ളിപ്പറയുന്നതാണോ സഖാവെ എം,ആര്‍.മുരളിയും കൂട്ടരുമൊക്കെ കൂവി പറയുന്ന ഈ സക്ഷാല്‍ വിപ്ലവം?
------------------------------------------------------------------------------------------------------ 
pinവിളി
എനിക്കിയാളെ ഇഷടമായിരുന്നു. അന്ന്…..(‘ഇയാള്‍‘ എന്ന് കരുതിക്കുട്ടിയെഴുതിയതാണ്. കാരണം ഇയാള്‍ ഏതു ബഹുമാന്യവ്യക്തിയേയും ഇങ്ങനെ മത്രമേ അഭിസംബോധന ചെയ്തുകണ്ടിട്ടുള്ളു. ക്ഷമീ)



3 comments:

  1. വിഎസ്സിനൊരു രാഷ്ട്രീയമേ ഉള്ളൂ, അത് പച്ച മലയാളത്തില്‍ പറഞ്ഞാല്‍, നിന്റെതങ്ങു പൊളിഞ്ഞാലും വേണ്ടില്ല, തല്‍ക്കാലം എന്റെതങ്ങു കടക്കട്ടെ... അത്ര തന്നെ.

    ReplyDelete
  2. ഒറ്റുക്കാര്‍ ഒരിക്കല്‍ ഒറ്റപ്പെടും,യൂദാസിനെപ്പോലെ...

    ReplyDelete
  3. ഇയാളെ പലര്ക്കുംങ ഇഷ്ടമായിരുന്നു ...പാവപ്പെട്ടവന്റെ് കണ്ണില്‍ പൊടിയിടാന്‍ ഏന്തി വലിഞ്ഞ് ദുരിതബാധിതനരകങ്ങളിലൊക്കെ ചെന്ന് കണ്ണീര്‍ വാര്ക്കു ന്നത് കണ്ടപ്പോള്‍ ഇനിയൊരിക്കല്‍ കൂടി വിവ്ലവം ജയിക്കുമെന്നും പാവപ്പെട്ടവന് നിവര്ന്നുന നില്ക്കാ മെന്നും ആഗ്രഹിച്ചു ചങ്ക് പൊട്ടി ഇയാള്ക്ക് വേണ്ടി ഇങ്കിലാബ് വിളിച്ച നേരം ദൈവവചനം ഉരുവിട്ടിരുന്നെങ്കില്‍ ദൈവമെങ്കിലും കനിഞ്ഞെനെ...

    ReplyDelete