Tuesday, 5 April 2011
ജമാഅതെഇസ്ലാമിയും, പിണറായിയും പിന്നെ മുഖത്തുമുണ്ടിട്ട് ഷാനവാസും…
ഇക്കഴിഞ്ഞ ലോകസഭാ ഇലക്ഷനിലെ മുസ്ലീംതീവ്രവാദമന്ത്രവാദത്തിന്റെ മൊത്തലാഭം കണക്കിലെടുത്ത്, ഈ അസംബ്ലി ഇലക്ഷനിലും എല്ലാ ദീര്‍ഘദൃക്‌കുകളായ വലതുപക്ഷമതേതരകക്ഷികളും, ഇന്ദ്രജാലഭഗവാന്‍മാര്‍ ശൂന്യതയില്‍നിന്നും വിഭൂതിയും ലഡ്ഡുവും, അനുയായിഅടിമകളേയും അനായാസം പടക്കുന്നതുപോലെ, പുതിയ പുതിയ ചില തീവ്രവാദ ഉമ്മാക്കിനമ്പറുകള്‍ പുറത്തെടുത്ത്, ഇത്തരം ഒരുപാട് നുണക്കഥകള്‍കേട്ടുകേട്ട് ഭയപ്പാടോടെ അല്പം ഗുജറാത്തിലേക്ക് കുനിഞ്ഞുപോയ ഹിന്ദുവോട്ടുകള്‍ വാരിപ്പിടിക്കുകയാണ്.
ഇക്കൂട്ടരെ വാരിയിടുമ്പോള്‍ കണ്ണുതിരുമ്മി പലരും ഒറ്റാലില്‍നിന്നും ചാടിപോകുന്നതുകാണുന്നുണ്ട്. കാരണം ഇക്കൂട്ടരെ മുഴുവനും മയക്കിയെടുത്ത് വിജൃംഭിതരാക്കുവാന്‍ നമ്മുടെ സൂപ്പര്‍തീവ്രവാദിയുപ്പാപ്പ കേരളത്തിലില്ലല്ലൊ!!
കര്‍ണ്ണാടകയിലെ മതേതരജയിലില്‍ സൂര്യനസ്ഥമിക്കാത്ത സെല്ലിലിരുന്ന് ഇതെല്ലാം കണ്ട് അദ്ദേഹവും കുറച്ച് ആശ്വസിക്കുന്നുണ്ടാകാം. ന്യൂസ് ചാനലിലെ ജഡ്ജിമാരോടും, ഭാരതജന്മിമാരോടും വാദിച്ചുവാദിച്ച് തൊണ്ടപൊട്ടി കരഞ്ഞുകുഴഞ്ഞുവീഴേണ്ടല്ലൊ..
(മുനീര്‍വിഷനില്‍ അനുപമ തിരിച്ചെത്തിയിട്ടുണ്ട്. എളുപ്പല്ല മോനെയിനി ചര്‍ച്ചകള്‍. ജയിക്കാന്‍വേണ്ടിമാത്രം ചര്‍ച്ചനയിക്കുന്ന പുള്ളിക്കാരത്തിയുടെ കൈകളുടെ ആരോഹണാവരോഹണത്തില്‍പെട്ട് ഇനിയെത്ര ചര്‍ച്ചികളാണാവൊ ചതഞ്ഞുചാകാന്‍ പോകുന്നത്? ഈശ്വരാ..)
എം.ഐ.ഷാനവാസും, ചാണ്ടി-തലകളുടെ മല്ലയുദ്ധം കോള്‍മയിര്‍ കൊണ്ടു കണ്ടു നില്‍ക്കുന്ന യു.ഡി.എഫ് മൊത്തത്തിലും ദേശസ്നേഹികള്‍ തന്നെയാണെന്നതില്‍ സംശയമേതുമില്ല. ആര്‍.എസ്.എസുമായുള്ള രഹസ്യപരസ്യ ധാരണകള്‍ മാത്രമല്ല ഈ നിരീക്ഷണത്തീനു നിദാനം. തീവ്രവാദത്തിന്റെ മൊത്തക്കച്ചവടക്കാരെ കാണുവാന്‍—ഒരു ഓലപ്പടക്കബോംബുപോലും അന്യന്റെ പറമ്പിലേക്കെറിയാത്ത, ഭംഗിക്കൊരു പെറ്റികെയ്സുപോലുമില്ലാത്തവരാണ് ജമാഅതെഇസ്ലാമിക്കാരെന്ന് പറഞ്ഞുകേള്‍ക്കുന്നുണ്ട്.. ആ, ആര്‍ക്കറിയാം--ഷാനവാസദ്ദേഹം ജമാഅത് ആസ്ഥാനത്തുപോകുമ്പോള്‍ മുഖത്ത് കറുത്ത കദര്‍മുണ്ടിട്ടിരുന്നത്രെ.
പള്ളിയില്‍ നിന്നും നിസ്കാരം കഴിഞ്ഞ് നേരെ കള്ളുഷാപ്പിലേക്കു പോകുന്ന ഒരു പഴഞ്ജന്‍ സ്റ്റൈലിലാണത്രെ അദ്ദേഹമെത്തീയത്. മാത്രമല്ല സന്ദര്‍ശനം തീര്‍ത്തും വ്യക്തിപരവുമായിരുന്നു. ഖുറാനിലെ തനിക്കൊരിക്കലും പുടികിട്ടാത്ത ഒരു വാചകത്തിന്റെ ശരിയായ വ്യാഖ്യാനം ജമാഅതെഇസ്ലാമിയുടെ ബുജികളില്‍ നിന്നും നേരിട്ടറിയാന്‍ അവരുടെ ആപ്പിസില്‍ ഒന്നു കേറി. അല്പം നേരമിരുന്നു. ഒരു സുലൈമാനി വിഴുങ്ങി “നുണപറയുന്നവര്‍ തീര്‍ച്ചയായും നരകത്തില്‍ തന്നെ“യെന്ന തനിക്ക് തീരെ ഇഷ്ടമില്ലാത്ത ആ വ്യാഖ്യാനം തന്നെ വീണ്ടുംകേട്ട് മടങ്ങി. ഇതാണ് സത്യത്തില്‍ സംഭവിച്ചത്. ഇതൊരു തെറ്റാണോ, സര്‍?
എന്തായാലും പിണറായിസഖാവിന്റെ കാര്യം ഇനി ഇലക്ഷന്‍ മുടിയുന്നതുവരെ കട്ടപ്പൊക. തീവ്രവാദിളെ ഗെയ്റ്റുകടക്കാന്‍ അനുവദിച്ചത് കണിശവും, അക്ഷന്തവ്യവുമായ തെറ്റാണെന്ന് അച്ചുമാമ അച്ചുനിരത്തുക്കാര്‍ക്ക് ഒറ്റിക്കൊടുത്തു കഴിഞ്ഞിട്ടുണ്ട്.
----------------------------------------------------------------------------------
pinവിളി
“ജഡ്ജിമാമാ, ജഡ്ജിമാമാ, ഒരുകുറ്റവും ചെയ്യാത്തവര്‍ തീവ്രവാദികളാകുമോ?“
“ജഡ്ജിമാമാ, ജഡ്ജിമാമാ, ഒരുകുറ്റവും ചെയ്യാത്തവര്‍ തീവ്രവാദികളാകുമോ?“
Subscribe to:
Post Comments (Atom)

ഭരിക്കുന്നവനും അത് സഹിക്കുന്നവും മാത്രമേ ജാതിയും മതവും കുന്തവുമോക്കെയുള്ളൂ.. ഹിന്ദു വോട്ട് ,മുസ്ലിം വോട്ട്, നസ്രാണി വോട്ട് ,തീവ്രവാദി വോട്ട്,നിരീശ്വരവാദി വോട്ട് എന്നൊന്നും ഇല്ലാന്ന് എല്ലാ തിരഞ്ഞെടുപ്പ് കാലത്തും തലയില്‍ മുണ്ടിട്ട് ചാണ്ടിയും പിണറായിയുമൊക്കെ പറയുന്നത് കേട്ടിട്ടില്ലേ ??
ReplyDeleteതങ്ങള്‍ക്ക് തീവ്രവാദി നായത്തോട് മാത്രമേ എതിര്‍പ്പുള്ളൂ...അവരുടെ വോട്ടിനോട് ഒരു ഇഷ്ടക്കുറവുമില്ല ഇടതിനും വലതിനും ...ഈ നാടകങ്ങളൊക്കെ കണ്ടു സഹിക്കുക തന്നെ ....