Wednesday, 13 April 2011
ദിലീപേട്ടാ, ദിലീപേട്ടാ, ഈ കാവ്യയ്ക്കിതെന്തുപറ്റി?
“ചേട്ടനിത് കണ്ടില്ലെ? ചേട്ടന്റെ ഈ കുഞ്ഞുപെങ്ങള്ക്കിതെന്തോന്നാ പറ്റിയത്? ദിലീപേട്ടന് തന്നെയൊരുത്തരം പറയ്. അല്ലെങ്കില്‍ ചേട്ടനിട്ടുകിട്ടുവേ. ചേട്ടനുമാത്രമേ ബുദ്ധിജീവികളില്ബുദ്ധിജീവികളായ മലയാളി ആരാധകര്‍, ഇവളെക്കുറിച്ചു പറയാനുള്ള അധികാരവും, അഹങ്കാരവും പതിച്ചുനല്കിയിട്ടുള്ളു.“
ഇന്നലെയും ഇന്നും വേറെ ചൂടന്‍ വിഷയങ്ങളൊന്നും കിട്ടിയില്ലെങ്കില്‍ ചിലപ്പോള്‍ നാളെയും മാലോകര്‍ മുഴുവനും അടക്കം പറയുന്നതാണ് മുകളില്‍ കേട്ടത്.
പക്ഷെ, മലയാളിത്തത്തിന്റെ മുഴുവന്‍ എണ്ണഭാരവും, ഒരുതരം തൊപ്പിക്കുട പോലെ തലയില്‍ ചുമന്നുനടക്കുന്ന ഈ കുഞ്ഞ്, ഇന്നലെ പോളിങ്ങ് ബൂത്തില്‍ ക്യൂ നില്‍ക്കാതെ ചൂടന്‍ തന്തയുടെ (ഈ ക്ണാപ്പന് ചൂടാവുന്നത് ഏഷ്യനെറ്റ് ക്ലിപ്പിങ്ങില്‍ കാണാം) വാക്കുകേട്ട് നടത്തിയ കവാത്തില്‍ തെറ്റില്ലെന്ന ഉറച്ച പക്ഷക്കാരനാണു ഞാന്‍. കാരണം തങ്ങളുടെ രക്ഷകനുവേണ്ടി കാലും, കിഡ്നിയും (മൂത്രം മുക്കിപ്പിടിച്ച്) കഴച്ചുനിന്ന് വോട്ടുതീണ്ടി എത്രയും പെട്ടെന്ന് വീടുകൂടേണ്ടവരില്, കാവ്യയെപ്പോലെയുള്ള ഉലകനടിമാരുടെ കിടിലന്‍ രസമുള്ള സാന്നിദ്ധ്യം ഒരു പ്രത്യാകതരം തരിപ്പുണ്ടാക്കുകയും, പിന്നെ ആ തരിപ്പിന്റെ കിരികിരുപ്പില് നിന്നുമുണ്ടാകുന്ന മറവിയില്‍ വിചാരിച്ച ആളിന്റെ സാധനത്തില്‍ കുത്താതെ വേറെയേതെങ്കിലും താമരാക്ഷന്റെ സാധനത്തിന്മേല് കുത്തിയാലുണ്ടാകുന്ന പുകിലുകളുമാലോചിച്ചാല് നിങ്ങളും ഇങ്ങനെയൊക്കെതന്നെയായിരിക്കും വിചാരിക്കുക..
പാടില്ല്യായിരുന്നു, സാര്‍. പാവം കാവ്യകുഞ്ഞിനെ തടയാന്‍ പാടില്ല്യായിരുന്നു. തമിഴിന്റെ ഉടുതുണിയില്ലാത്ത മാസ്മരിക ലോകത്തേക്ക് വേലിചാടിപ്പോകാതെ, ഇങ്ങ് കേരളത്തിന്റെ കൂതറ പെരുമഴയും നനഞ്ഞ്, ഒത്തിരിവണ്ണമുള്ള ഫാവി തളച്ചിട്ട് നമ്മള് മലയാളികള്‍ക്കു വേണ്ടി സ്വയം കരഞ്ഞുതീര്‍ക്കുന്ന (മുണ്ട്യാ കരയും) ഈ പാവംകുട്ടിയോട് ചെയ്തത് കൊടിയ ക്രൂരതയല്ലെ?
ആ പ്രതികരണചേട്ടനെ എന്റെകയ്യില്‍ കിട്ടിയിരുന്നെങ്കില്‍----
----------------------------------------------------------------------------------------
pinവിളി:
പേടിക്കേണ്ട. ദിലീപേട്ടന് കൂടെത്തന്നെയുണ്ട്..
Subscribe to:
Post Comments (Atom)

എന്താ മാഷെ ഇത്? തൊലി വെളുപ്പുള്ള പെണ്ണുങ്ങളെ പ്രത്യേകിച്ച് സിനിമാ നടിമാരെ കാണുമ്പോള്‍ ഞരമ്പ് രോഗം തലപൊക്കുന്ന കുറെ ആണ് കൊന്തന്മാരെ പേടിച്ചു മാത്രമാണോ മാഷെ പോലുള്ളവര്‍ , കാവ്യയെ പോലുള്ള സെലിബ്രിട്ടികള്‍ക്ക് ക്യു നില്‍ക്കേണ്ട ആവശ്യമില്ല എന്ന് പതിച്ചു കൊടുക്കുന്നത് ??
ReplyDeleteക്യുവില്‍ നില്ക്കുന്ന മാഷിന്റെ കെട്ടിയവളെയോ, വയസ്സായ അമ്മയെയോ , പ്രായപൂര്‍ത്തിയായ മകളെയോ , പെങ്ങളെയോ മാറ്റി നിര്‍ത്തി വീണ്ടും ആ മുടിഞ്ഞ ക്യുവില്‍ പണ്ടാരമടങ്ങാന്‍ പറഞ്ഞ് ,ഏതെന്കിലും സിനിമനടിയെ വോട്ടു ചെയ്തു പോകാന്‍ സൗകര്യമൊരുക്കാന്‍ മാഷ് ശുഷ്കാന്തി
കാണിക്കുമോ ??
ഒന്നിലധികം നടിമാര്‍ ഒന്നിച്ചു വന്നാല്‍ , അവര്‍ക്കൊന്നും കഴ്ച്ചവസ്തു ആകാന്‍ താത്പര്യമില്ലാത്തവര്‍ ആണെങ്കില്‍ അതുവരെ ക്യുവിനെയും പ്രാകി നിന്നിരുന്ന സൌന്ദര്യമില്ലാത്ത പെണ്ണുങ്ങള് സുന്ദരികളുടെ സൌര്യവിഹാരത്തിന് വേണ്ടി പിന്നെയും കാലു കഴക്കണമെന്നു പറഞ്ഞാല്‍ അതൊക്കെ വായ പൊത്തി സമ്മതിക്കാന്‍ ഇത് തമിഴ്നോടോന്നുമല്ല ...പിന്നെ, അവിടെ കൂടിയ ഒരൊറ്റ പെണ്ണ് പോലും എതിര്‍ത്തില്ല എന്നത് ,പെണ്സാഹചമായ ചില ബലഹീനത കൊണ്ട് മാത്രമാണ് , ബുദ്ധിമുട്ടുന്ന മറ്റൊരു പെണ്ണിനോട് തോന്നുന്ന സഹതാപവും അതില്‍ പെടും ...
പക്ഷെ...അവിടെ പ്രതികരിച്ച മനുഷ്യന് ഉയര്‍ത്തുന്ന ആശങ്ക ഇത്തരത്തില്‍ മിണ്ടാതെ കാവ്യക്ക് വഴിമാറി കൊടുത്ത സ്ത്രീകളെ കുറിച്ചാണ് ...അങ്ങേരുടെ കണ്ണില്‍ കാവ്യയും അവിടെയുണ്ടായിരുന്ന മുഴുവന്‍ പെണ്ണുങ്ങളും ഒരുപോലെയാണ് ...സിനിമ നടികളെ കണ്ട് വെള്ളമിറക്കിയും , ഫാന്റസിയുണ്ടാക്കിയും, വൃത്തികെട് വമിപ്പിക്കുന്ന കൊന്തന്മാര് ഇയാളെ കണ്ട് പഠിക്കട്ടെ ....
പൊതുജനങ്ങള്‍ എല്ലാവരും ഒരുപോലെയാണെന്ന് അഹങ്കാരികളെ ഒന്നുകൂടി ഓര്‍മിപ്പിച്ച ആ ചേട്ടന് അനാമികയുടെ ആശംസകള്‍
ഞാന്‍ ഇവിടെ വന്നിട്ടില്ല.. ഈ പോസ്റ്റ് കണ്ടിട്ടില്ല.. ഇങ്ങിനെ ഒരു കമന്റ് ഇട്ടിട്ടേ ഇല്ല... :)
ReplyDeleteഅതെന്താ ആസാദ്ക്കാ അങ്ങിനെ ?
ReplyDeleteഈ ഒളിചോട്ടത്തില്‍ എന്തോ ദുരൂഹത ഉണ്ടല്ലോ ?
ആരെയാണ് പേടിക്കുന്നത് ?